​ഗദ്ദറിന്റെ പാരമ്പര്യം എല്ലാവർക്കും പ്രചോദനമാകട്ടെ; അനുശോചിച്ച് രാഹുൽ ​ഗാന്ധി

ഗദ്ദറിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി
ഗദ്ദറിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ​ഗാന്ധി/ ട്വിറ്റർ
ഗദ്ദറിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ​ഗാന്ധി/ ട്വിറ്റർ

തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദറിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. തെലങ്കാനയിലെ ജനങ്ങളോടുള്ള സ്‌നേഹമാണ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മൾക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും രാഹുൽ കുറിച്ചു.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഗദ്ദറിന്റെ അന്ത്യം. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്. മുൻ നക്‌സലൈറ്റും ആക്ടിവിസ്റ്റുമായിരുന്നു അദ്ദേഹം. സാംസ്‌കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. 

പ്രാന്തവൽക്കരിക്കപ്പെട്ടവരുടേയും ദളിതൻറെയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികൾ ആലപിക്കുന്ന ഗായകനെന്ന നിലയിൽ ഗദ്ദർ ജനകീയ കവിയായി. ഗദ്ദറിൻറെ വിപ്ലവ കവിതകൾക്കും ഗാനങ്ങൾക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സർക്കാരിൻറെ നന്ദി അവാർഡ് ലഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com