ഉദ്ധവ് താക്കറെയുടെ വീട്ടിൽ 'അപ്രതീക്ഷിത അതിഥി'; നാലടി നീളമുള്ള മൂർഖൻ പാമ്പ്

പാർട്ടി പ്രവർത്തകർ ഉടൻ വന്യജീവി സംരക്ഷണ സംഘത്തെ വിവരമറിയിച്ചു
ഉദ്ധവ് താക്കറെയുടെ വീട്ടിൽ 'അപ്രതീക്ഷിത അതിഥി'; നാലടി നീളമുള്ള മൂർഖൻ പാമ്പ്

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയുടെ വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. താക്കറെയുടെ വീടായ മാതോശ്രീയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് നാലടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

വാട്ടർ ടാങ്കിന് പിന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പാർട്ടി പ്രവർത്തകർ ഉടൻ വന്യജീവി സംരക്ഷണ സംഘത്തെ വിവരമറിയിച്ചു. ഇവരെത്തി പാമ്പിനെ പിടികൂടി.  പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. തുടർന്ന് മൂർഖനെ കാട്ടിൽ തുറന്നുവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com