തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഓഗസ്റ്റ് 11 നാണ്പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്
ഡെറിക് ഒബ്രയാന്‍/ പിടിഐ
ഡെറിക് ഒബ്രയാന്‍/ പിടിഐ


ന്യൂഡല്‍ഹി:  തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തീരുന്നതു വരെയാണ് സസ്‌പെന്‍ഷന്‍. അപക്വമായ പെരുമാറ്റവും ചെയറിനെ അനുസരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ നടപടി. 

രാവിലെ സഭ സമ്മേളിച്ചയുടന്‍ ഡെറിക് ഒബ്രയാന്‍ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ബഹളം വെച്ചു. റൂള്‍ 267 പ്രകാരം മണിപ്പൂര്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് വര്‍ഷകാല സമ്മേളനം ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതാണെന്നും ഒബ്രയാന്‍ പറഞ്ഞു. 

ഇതിനിടെ, പ്രതിഷേധവുമായി രംഗത്തു വന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ഡെറിക് ഒബ്രയാനെ വര്‍ഷകാല സമ്മേളനത്തില്‍ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചു. ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

തുടര്‍ന്നാണ് ഉപരാഷ്ട്രപതി ഡെറിക് ഒബ്രയാനെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 11 നാണ്പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്. ഇന്നലെ ഡല്‍ഹി സര്‍വീസ് ബില്ലിനിടയിലും ചെയറും ഡെറിക് ഒബ്രയാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com