49 കിലോയുള്ള യുവതിയുടെ വയറ്റിൽ 15 കിലോ ഭാരമുള്ള മുഴ; രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ, വിജയം

41കാരിയായ ആഷ്‌കയുടെ വയറ്റിൽ നിന്നാണ് മുഴ നീക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇൻഡോർ: മധ്യപ്രദേശിൽ വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിൽ നിന്ന് 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്‌തു. 
ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് 41കാരിയായ ആഷ്‌കയുടെ വയറ്റിൽ നിന്നും മുഴ നീക്കിയത്.   

ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും കടുത്ത വയറുവേദന അനുഭവപ്പെടുന്നു എന്നു പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടുന്നത്. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അതീവ ജാ​ഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ഒരു ചെറിയ പിഴവ് മരണത്തിന് പോലും കാരണമായേനെ. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മുഴ പുറത്തെടുത്തതെന്നും ശസ്ത്രക്രിയ വിദ​ഗ്ധ സംഘത്തിലുണ്ടായിരുന്ന ഡോ. അതുൽ വ്യാസ് പറഞ്ഞു. 

49 കിലോ ഭാരമുള്ള യുവതിയുടെ വയറ്റിലാണ് 15 കിലോ ഭാരമുള്ള മുഴ വളർന്നത്. ഇത് വയറ്റിൽ നീരുവീക്കത്തിന് കാരണമായി. മുഴ പൊട്ടാറായ അവസ്ഥയിലായിരുന്നു. അത് കൂടുതൽ ​ഗുരുതരമായേനെ എന്നും ഡോക്ടർ പറഞ്ഞു. നിലവിൽ യുവതി അപകടനില തരണം ചെയ്‌തെന്നും ഡോക്‌ടർമാർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com