വാറ്റുചാരായത്തിന്റെ ടാങ്കില്‍ വീണ് ഉടമയും മൂന്ന് തൊഴിലാളികളും മരിച്ചു

അബദ്ധത്തില്‍ കാല്‍തെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവഹാത്തി: വാറ്റുചാരായത്തിന്റെ ടാങ്കില്‍ വീണ് വാറ്റുകേന്ദ്രത്തിന്റെ ഉടമ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. അസമിലെ ടിന്‍സുകിയ ജില്ലയിലെ ടിപുക് ടി എസ്റ്റേറ്റിലാണ് സംഭവം. 'സുലൈ'  എന്നറിയപ്പെടുന്ന നാടന്‍ വാറ്റ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

അബദ്ധത്തില്‍ കാല്‍തെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.  അനധികൃത വാറ്റ് നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉടമ പ്രസാദ് റായും  തൊഴിലാളികളായ മൂന്നുപേരുമാണ് മരിച്ചത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

പ്രദേശത്തെ എല്ലാ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രസാദ് റായ് 'സൂലൈ' വിതരണം ചെയ്യാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇയാളുടെ അനധികൃത വാറ്റ് വിതരണ കേന്ദ്രം എക്‌സൈസ് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ അദ്ദേഹം വീണ്ടും കച്ചവടം ആരംഭിച്ചു.

ടാങ്കില്‍, നാടന്‍ മദ്യം ഉണ്ടാക്കാന്‍ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക സൂചന. മരണകാരണം കണ്ടെത്താനായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com