കുളുവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ പാറക്കല്ല് വീണു; ആറു വയസ്സുകാരന്‍ മരിച്ചു

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പാറക്കല്ലു വീണ് ആറു വയസ്സുകാരന്‍ മരിച്ചു
മണ്ഡി - കുളു ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന്റെ വിഡിയോ ദൃശ്യം
മണ്ഡി - കുളു ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന്റെ വിഡിയോ ദൃശ്യം

കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പാറക്കല്ലു വീണ് ആറു വയസ്സുകാരന്‍ മരിച്ചു. മുന്നു പേര്‍ക്കു പരിക്കേറ്റു. 

ഒരു കുടുംബത്തിലെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ആറാം മൈലില്‍ വച്ച് കാറിനു മുകളിലേക്ക് പാറക്കല്ലു വീഴുകയായിരുന്നു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനുമാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. 

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com