'ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല, നിശ്ചയിക്കാൻ അധികാരം കമ്പനികൾക്ക്'- കൈ മലർത്തി കേന്ദ്രം

നിരക്കു കുറയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.  ഈ കത്തിനു സിവിൽ വ്യോമയാന മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യത്തിലെ കേന്ദ്ര നിലപാട് വ്യക്തമാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഓണക്കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കു വർധനവു നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്ര സർക്കാർ. കമ്പനികൾക്കാണ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരമെന്നു കേന്ദ്രം വ്യക്തമാക്കി. നിരക്കു കുറയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. 

ഈ കത്തിനു സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നൽകിയ മറുപടിയിലാണ് ഇക്കാര്യത്തിലെ കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. അമിത വിമാന യാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് 30നാണ് മുഖ്യമന്ത്രി കത്തയച്ചത്. 

ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികൾക്കാണെന്നു മന്ത്രി പറഞ്ഞു. ഓണ സമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധനവ് മാത്രമേയുള്ളു. ‍ഡൈനാമിക് പ്രസിങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ ഇക്കാര്യത്തിൽ മാർ​ഗമുള്ളു. ഓരോ അപേക്ഷയും പ്രത്യേകമായി പരി​ഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com