'ഞങ്ങള്‍ക്ക് നേരെ ഒരു വിരല്‍ ഉയര്‍ത്തിയാല്‍ ആ കൈ അരിയും'; ഹരിയാനയില്‍ മഹാ പഞ്ചായത്തില്‍ ഹിന്ദുത്വ നേതാക്കളുടെ പ്രകോപന പ്രസംഗം

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഹരിയാനയില്‍ പ്രകോപനപരമായ പ്രസംഗവുമായി ഹിന്ദുത്വ നേതാക്കള്‍
മഹാ പഞ്ചായത്ത്/ട്വിറ്റര്‍
മഹാ പഞ്ചായത്ത്/ട്വിറ്റര്‍

പല്‍വാല്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഹരിയാനയില്‍ പ്രകോപനപരമായ പ്രസംഗവുമായി ഹിന്ദുത്വ നേതാക്കള്‍. നൂഹിലെ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത മഹാ പഞ്ചായത്തിലാണ് ഹിന്ദു സംഘടന നേതാക്കള്‍ പ്രകോപന പ്രംസംഗം നടത്തിയത്. 

വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് മുടങ്ങിയ വിശ്വഹിന്ദു പരിഷത്തിന്റെ ജാഥ വീണ്ടും നടത്തുന്നതിനെ കുറിച്ച് ആലോചിക്കാനാണ് പല്‍വാലില്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തത്. 

വിദ്വേഷ പ്രസംഗം നടത്തില്ല എന്ന ഉറപ്പിന്‍മേലാണ് പൊലീസ് മഹാപഞ്ചായത്തിന് അനുമതി നല്‍കിയത്. എന്നാല്‍, ചില നേതാക്കള്‍ രൂക്ഷ പ്രയോഗങ്ങള്‍ നടത്തുകയായിരുന്നു.

'ഞങ്ങള്‍ക്ക് നേരെ ഒരു വിരല്‍ ഉയര്‍ത്തിയാല്‍, ഞങ്ങള്‍ ആ കൈവെട്ടിയെടുക്കും' എന്ന് ഒരു നേതാവ് പ്രസംഗിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുക്കളുടെ സ്വയം രക്ഷയ്ക്കായി തോക്കുകള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്നും മഹാപഞ്ചായത്തില്‍ ആവശ്യമുയര്‍ന്നു. നേരത്തെ, ബജ്രംഗ്ദളിനും വിഎച്ച്പിക്കും മഹാപഞ്ചായത്ത് നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com