ഹിമാചലില്‍ മേഘവിസ്‌ഫോടനം; 7 മരണം; അഞ്ചുപേരെ കാണാതായി

സോളന്‍ ജില്ലയിലെ ജാടോണ്‍ ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായത്
ഹിമാചല്‍ചലിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന റോഡുകള്‍
ഹിമാചല്‍ചലിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന റോഡുകള്‍

ഷിംല: ഹിമാചലിലെ സോളന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതുമായാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ രണ്ട് വീടുകളും ഗോ ശാലകളും ഒലിച്ചുപോയി. സോളന്‍ ജില്ലയിലെ ജാടോണ്‍ ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായത്

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഹിമാചലലില്‍ ജൂണ്‍ മുതല്‍ മഴക്കെടുതിയില്‍ മരണം 257 ആയി. 

ഉത്തരാഖണ്ഡിലും കനത്ത മഴയാണ് തുടരുന്നത്. കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com