പേമാരി, മേഘ വിസ്ഫോടനം, മിന്നൽ പ്രളയം; ഹിമാചലിൽ കനത്ത നാശം, മരണം 50 ആയി

ഷിംലയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. 12 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സോളൻ ജില്ലയിൽ ഇന്നലെ രാത്രിയിലാണ് മേഘ വിസ്ഫോടനമുണ്ടായത്.
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ഷിംല: ഹിമാചലിൽ പേമാരിയും മേഘ വിസ്ഫോനവും വിതച്ചത് കനത്ത നാശം. 24 മണിക്കൂറിനിടെ വിവിധ സംഭവങ്ങളിലായി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. വിവിധയിടങ്ങളിൽ വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചു പോയി. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഷിംലയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. 12 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സോളൻ ജില്ലയിൽ ഇന്നലെ രാത്രിയിലാണ് മേഘ വിസ്ഫോടനമുണ്ടായത്. ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. ഷിംലയിൽ ശിവക്ഷേത്രം തകർന്നു ഒൻപത് പേർ മരിച്ചിരുന്നു. 

മിന്നൽ പ്രളയത്തിൽ വീടിനൊപ്പം ഒലിച്ചു പോകാതിരിക്കാൻ സമീപത്തെ മരങ്ങൾക്കിടയിൽ അഭയം പ്രാപിച്ച പെൺകുട്ടിക്ക് പിന്നീട് ജീവൻ നഷ്ടമായി. മണ്ണിനടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. 

നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 18 വരെ ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com