44 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴിയില്‍ 70 അടി താഴ്ചയിലേക്ക് വീണ തൊഴിലാളി മരിച്ചു- വീഡിയോ

44 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി
രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യം, പിടിഐ
രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യം, പിടിഐ

ചണ്ഡീഗഡ്: 44 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിനിടെ കുഴിയില്‍ വീണ സാങ്കേതിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹി- കത്ര എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിനിടെ സുരേഷ് കുമാര്‍ (54) ആണ് അപകടത്തില്‍പ്പെട്ടത്.

പഞ്ചാബിലെ ബസ്രാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പില്ലറിനായി എടുത്ത കുഴിയിലാണ് സുരേഷ് കുമാര്‍ വീണത്. തിങ്കളാഴ്ചയാണ് സുരേഷ് കുമാറിനെ പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

കുഴിയില്‍ 70 അടി താഴ്ചയില്‍ നിന്നാണ് ദേശീയ ദുരന്ത പ്രതികരണ സേന 54കാരനെ പുറത്തെടുത്തത്. സുരേഷ് കുമാര്‍ കുഴിയില്‍ വീണ സമയത്ത് 54കാരന്റെ ദേഹത്തേയ്ക്ക് മണ്ണും മറ്റും ഇടിഞ്ഞുവീണിരുന്നു. അതിനാല്‍ 54കാരനെ ജീവനോടെ ലഭിക്കാനുള്ള സാധ്യത കുറവായിരിക്കുമെന്നതായിരുന്നു അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. 

സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശനിയാഴ്ച രാത്രിയാണ് കുഴിയില്‍ വീണത്. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ അടര്‍ന്നുപോയ ഭാഗം വീണ്ടെടുക്കാന്‍ കുഴിയില്‍ ഇറങ്ങിയ സമയത്ത് ഇടിഞ്ഞുതാഴ്ന്ന് 54കാരന്‍ കുടുങ്ങുകയായിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കം ഒരുക്കി 54കാരനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ സുരേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com