'ലവ് ജിഹാദ്'; ഹിന്ദു പെണ്‍കുട്ടിയുമായി പുറത്തുപോയി, റെയില്‍വെ സ്‌റ്റേഷനില്‍ മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം

 ഹിന്ദു പെണ്‍കുട്ടിയുമായി പുറത്തുപോയ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

മുംബൈ: ഹിന്ദു പെണ്‍കുട്ടിയുമായി പുറത്തുപോയ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. മുംബൈയിലെ ബാന്ദ്ര ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനിലാണ് ഒരു സംഘം ഹിന്ദുത്വവാദികള്‍ ജയ് ശ്രീറാം വിളിച്ച് യുവാവിനെ ആക്രമിച്ചത്. 

ജൂലൈ 21നാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ചൊവ്വാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. 20 പേരടങ്ങിയ സംഘം മുസ്ലിം യുവാവിനെ റെില്‍വെ സ്റ്റേഷന് പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ലവ് ജിഹാദ് അവസാനിപ്പിക്കും എന്ന് ആക്രോശിച്ച് ആയിരുന്നു മര്‍ദനം. യുവാവിന് ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, മര്‍ദിക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. 

ജൂലൈ 21ന് നടന്ന സംഭവത്തില്‍ ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്യാത്ത മുംബൈ പൊലീസിന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റെയില്‍വെ പൊലീസിന്റെ പരിധിയിലാണ് സംഭവം നടന്നത് എന്നുമാണ് മുംബൈ ഡെപ്യൂട്ടി കമ്മീണര്‍ ദീക്ഷിത് ഗെഡ്മാന്‍ പറയുന്നത്.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com