'മോദിയുടെ കീഴില്‍ ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു'; പ്രശംസിച്ച് ഷെഹല റാഷിദ്

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ മെച്ചപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹല റാഷിദ്.
ഷെഹല റാഷിദ്/ഫെയ്‌സ്ബുക്ക്
ഷെഹല റാഷിദ്/ഫെയ്‌സ്ബുക്ക്


ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികളില്‍ മെച്ചപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹല റാഷിദ്. നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകയായിരുന്ന ഷെഹല, എക്‌സിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയിരിക്കുന്നത്. 

സ്വാതന്ത്ര്യ ദിനത്തില്‍ താന്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ കുറിച്ചുള്ള വിഘടനവാദിയായ ജാവേദ് മട്ടൂവിന്റെ സഹോദരന്‍ റയീസ് മട്ടുവിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഷെഹല റാഷിദിന്റെ അഭിപ്രായ പ്രകടനം. 'നരേന്ദ്ര മോദിയുടെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഭരണത്തിനും കീഴില്‍ കശ്മീരിലെ മനുഷ്യാവകാശ റെക്കോര്‍ഡ് മെച്ചപ്പെട്ടു. സര്‍ക്കാരിന്റെ വ്യക്തമായ നിലപാടുകള്‍ നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു. ഇതാണ് എന്റെ ഭാഗം'- ഷെഹല കുറിച്ചു. 

ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചവരില്‍ ഷെഹലയുമുണ്ടായിരുന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍, ഷെഹല റാഷിദ് ബിജെപിയുടെ കടുത്ത വിമര്‍ശകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com