ആറു കാലുകളും രണ്ടു തലയുമായി പശുക്കിടാവ്, ദൈവത്തിന്റെ അനുഗ്രഹമെന്ന് പ്രചാരണം; ഒഴുകിയെത്തി നാട്ടുകാര്‍, ഒടുവില്‍ 

ബിഹാറില്‍ ആറു കാലുകളും രണ്ടു തലയുമായി പശുക്കിടാവിനെ പ്രസവിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ ആറു കാലുകളും രണ്ടു തലയുമായി പശുക്കിടാവിനെ പ്രസവിച്ചു. ദൈവത്തിന്റെ അനുഗ്രഹമെന്ന് വിശ്വസിച്ച് ഗ്രാമവാസികള്‍ ഒന്നടങ്കം പശുവിന്റെ ഉടമയുടെ വീട്ടിലേക്ക് ഒഴുകി എത്തി.

ജാമുയിയിലെ കോള്‍ദിഹ ഗ്രാമത്തിലാണ് അപൂര്‍വ്വ സംഭവം. വീട്ടില്‍ പശു പ്രസവിക്കുന്നത് തന്നെ മംഗളകരമെന്നാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ വിശ്വാസം. അങ്ങനെയിരിക്കേയാണ് ഗ്രാമത്തില്‍ അപൂര്‍വ്വ ജനനം നടന്നത്. ആറു കാലുകളും രണ്ടു തലകളുമുള്ള പശുക്കിടാവിനെയാണ് പ്രസവിച്ചത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ദൈവത്തിന്റെ ഇടപെടലാണ് എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍ ഒന്നടങ്കം ഒഴുകിയെത്തിയത്.

ശംഖ് ഊതിയും ചന്ദനത്തിരി കത്തിച്ച് വെച്ചും പശുക്കിടാവിനെ നാട്ടുകാര്‍ ആരാധിച്ചു. എന്നാല്‍ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പശുക്കിടാവ് ചത്തു. രാത്രി എട്ടുമണിയോടെയാണ് പശുക്കിടാവ് ജനിച്ചത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ഇതിന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com