ചൗധരി സ്ഥിരം പ്രശ്‌നക്കാരന്‍; മൂന്നുതവണ അച്ചടക്ക നടപടി നേരിട്ടു, ട്രെയിന്‍ വെടിവെപ്പ് കേസിലെ പ്രതിയെ പിരിച്ചുവിട്ട് ആര്‍പിഎഫ് 

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മൂന്നുപേരെ വെടിവെച്ചു കൊന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍സിങ് ചൗധരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
ചേതന്‍ സിങ് ചൗധരി/ഫയല്‍
ചേതന്‍ സിങ് ചൗധരി/ഫയല്‍

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മൂന്നുപേരെ വെടിവെച്ചു കൊന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍സിങ് ചൗധരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ചയാണ് ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ചേതന്‍ സിങിനെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്. 

ഇതിന് മുന്‍പ്, മൂന്നു തവണ ചൗധരിക്ക് എതിരെ അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. ജൂലൈ 31നാണ് ജയ്പുര്‍-മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍വെച്ച് ചൗധരി മൂന്നുപേരെ വെടിവെച്ചുകൊന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൗധരിയുടെ സീനിയര്‍ ഓഫീസറും രണ്ടുപേര്‍ യാത്രക്കാരുമായിരുന്നു. 

കൊല്ലപ്പെട്ട അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍ ഭന്‍പുര്‍വാല, സയ്യദ് സൈഫുദീന്‍, അസ്ഗര്‍ ഷെയ്ഖ് എന്നിവര്‍ ട്രെയിനിന്റെ വ്യത്യസ്ത ബോഗികളിലാണ് യാത്ര ചെയ്തിരുന്നത്. ഇവിടേക്ക് എത്തിയ ചൗധരി ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആര്‍പിഎഫ് പിടികൂടി. എന്തിനാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത് എന്നതിനെ സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍ ഉള്ളത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com