45 ദിവസം കൊണ്ട് നിർമ്മാണം; ഇന്ത്യയിലെ ആദ്യത്തെ 'ത്രീഡി പ്രിന്റഡ്' പോസ്റ്റ് ഓഫീസ് തുറന്നു‌ 

1021 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു
'ത്രീഡി പ്രിന്റഡ്' പോസ്റ്റ് ഓഫീസ്/ ചിത്രം: പിടിഐ
'ത്രീഡി പ്രിന്റഡ്' പോസ്റ്റ് ഓഫീസ്/ ചിത്രം: പിടിഐ

ബെംഗളൂരു: ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ തുറന്നു. അൾസൂരിലെ കേംബ്രിഡ്ജ് ലേഔട്ടിലെ 1021 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്തു. 45 ദിവസംകൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. 
 
പദ്ധതിക്ക് മാർ​ഗ്​ഗനിർദേശം നൽകിയ മദ്രാസ് ഐഐടിയെ അശ്വിനി വൈഷ്ണവ് പ്രശംസിച്ചു. പൂർണമായും ഓട്ടോമേറ്റഡ് ആയ കെട്ടിട നിർമാണ സാങ്കേതികവിദ്യയാണ് ഇതെന്നും ഈ തരത്തിലുള്ള നിർമ്മാണങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ലാസൻ ആൻഡ് ടബ്രോ ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്. പ്രത്യേക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി കോൺക്രീറ്റ് നിക്ഷേപിച്ചാണ് കെട്ടടത്തിന്റെ ഭിത്തികൾ നിർമ്മിച്ചത്. ഇതിനായി പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക കോൺക്രീറ്റ് ആണ് ഉപയോഗിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com