ശല്യം സഹിക്കാനായില്ല; 25കാരനെ ട്രെയിനില്‍ കെട്ടിയിട്ടു; സീറ്റിനടിയിലിട്ട് ശ്വാസം മുട്ടിച്ചുകൊന്നു

ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന 25കാരനെ സഹയാത്രികരായ ബന്ധുക്കള്‍ ട്രെയിനില്‍ ശ്വാസം മുട്ടിച്ചുകൊന്നു. ശല്യം സഹിക്കവയ്യാതെ കമ്പിയില്‍ കെട്ടിയിട്ടതിനെ തുടര്‍ന്നും ബഹളം വച്ചതിന് പിന്നാലെ സീറ്റിനടിയിലേക്ക് തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.  കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

പാറമടയില്‍ ജോലിക്കായി ബന്ധുക്കള്‍ക്കൊപ്പമാണ് പ്രകാശ് ഈറോഡിലെത്തിയത്. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്നു ബോധ്യമായതോടെ കരാറുകാരന്‍ തിരിച്ചയച്ചു. യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേര്‍ന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു. വീണ്ടും ബഹളം തുടര്‍ന്നപ്പോള്‍ സീറ്റിനടിയിലുള്ള ഇരുമ്പ് ദണ്ഡില്‍ കഴുത്ത് ബലമായി കെട്ടിയിടുകയായിന്നു. ശല്യം സഹിക്കവയ്യാതെ വന്നതോടെ തല സീറ്റിനടിയിലേക്ക് ഇട്ട് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നെന്ന് യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു. വിവാഹിതനായ പ്രകാശിന് ഒരു കുട്ടിയുള്ളതായും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com