ഇന്ന് മുതൽ കിലോയ്ക്ക് 25 രൂപ നിരക്കിൽ സവാള; കേന്ദ്രത്തിന്റെ ഇടപെടൽ 

നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ഇന്ന് മുതൽ വിൽപന തുടങ്ങും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സവാള കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ വിൽപന നടത്താൻ കേന്ദ്രം. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ഇന്ന് മുതൽ വിൽപന തുടങ്ങും. സവാള വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഒക്ടോബറിലെ വിളവെടുപ്പു വരെ സവാള വില പിടിച്ചു നിർത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണു സബ്സിഡി നിരക്കിൽ വിൽക്കാനുള്ള സർക്കാർ തീരുമാനം. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിൽ ക്രമാനുഗതമായ വർധനയുണ്ടെന്ന റിസർവ് ബാങ്ക് ബുള്ളറ്റിൻ പുറത്തുവന്നതിനെ തുടർന്നാണു സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്.

സവാളയുടെ സർക്കാരിന്റെ ബഫർ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണിൽനിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയർത്തിയിരുന്നു. ഇവ ഇന്നുമുതൽ എൻസിസിഎഫിന്റെ ഔട്ട്‌ലെറ്റുകൾ വഴി ചില്ലറ ഉപഭോക്താക്കൾക്ക് എത്തിക്കും. ഓ​ഗസ്റ്റിലെ കണക്കനുസരിച്ച് സവാളയ്ക്ക് കിലോയ്ക്ക് 27 രൂപ 90 പൈസയാണ് ഇന്ത്യയിലെ റീട്ടെയിൽ വില. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കിലോയ്ക്ക് രണ്ട് രൂപയുടെ അധികവർദ്ധനവാണ് ഇക്കുറിയുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com