'തേയിലത്തോട്ടങ്ങളില്‍ തലയെടുപ്പോടെ നിന്നു'; ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന 89-ാം വയസില്‍ ചരിഞ്ഞു- വീഡിയോ 

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു
ബിജുലി പ്രസാദിന് അന്തിമോപചാരം അർപ്പിക്കുന്ന ദൃശ്യം
ബിജുലി പ്രസാദിന് അന്തിമോപചാരം അർപ്പിക്കുന്ന ദൃശ്യം

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു. ബിജുലി പ്രസാദ് (89) ആണ് ചരിഞ്ഞത്. അസമിലെ തേയിലത്തോട്ടങ്ങളില്‍ തലയെടുപ്പോടെ നിന്നിരുന്ന  ബിജുലി പ്രസാദ് വാര്‍ധ്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആന ചരിഞ്ഞത്.  വില്യംസണ്‍ മഗോര്‍ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിലായിരുന്നു ആന കഴിഞ്ഞിരുന്നത്.ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ച ആനയ്ക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.പ്രസാദിനെ ഏറെ സ്‌നേഹിച്ചിരുന്ന അസമിലെ മൃഗസ്‌നേഹികള്‍, തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ ആനയാണ് ബിജുലി പ്രസാദ് എന്ന് പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്ത ആന ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. കുശാല്‍ കോണ്‍വര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു. സാധാരണയായി ഏഷ്യന്‍ ആനകള്‍ക്ക് 62 മുതല്‍ 65 വയസ് വരെയാണ് ആയുസ്. മികച്ച പരിചരണം ലഭിച്ചത് കാരണമാണ് ബിജുലി പ്രസാദ് കൂടുതല്‍ കാലം ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 8-10 വര്‍ഷം മുമ്പ് ആനയുടെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയിരുന്നു. പിന്നീട് ഭക്ഷണം കഴിക്കുന്നതില്‍ ആനയ്ക്ക് പരിമിതികളുണ്ടായി. എങ്കിലും നല്ലനിലയിലാണ് ആനയെ പരിചരിച്ചത്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി. പിന്നീട് വേവിച്ച ഭക്ഷണമാണ് കൂടുതലായി നല്‍കിയത്. പ്രോട്ടീന്‍ കൂടുതല്‍ കിട്ടുന്ന ഭക്ഷണവും ഉള്‍പ്പെടുത്തി തുടങ്ങി. ഇതെല്ലാം കാരണമാണ് ആന കൂടുതല്‍ കാലം ജീവിച്ചതെന്നും ഡോ. കുശാല്‍ കോണ്‍വര്‍ ശര്‍മ്മ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com