എന്‍ജിനീയറിങ് അത്ഭുതം!; 'ഒറ്റ തൂണില്‍' എട്ടുവരി പാത; രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ - വീഡിയോ 

ഉടന്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ ദ്വാരക എക്‌സ്പ്രസ് വേയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ, നിതിന്‍ ഗഡ്കരി പങ്കുവെച്ച ദൃശ്യം
രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ, നിതിന്‍ ഗഡ്കരി പങ്കുവെച്ച ദൃശ്യം

ന്യൂഡല്‍ഹി: ഉടന്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ ദ്വാരക എക്‌സ്പ്രസ് വേയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. എന്‍ജിനീയറിങ് അത്ഭുതം എന്ന ആമുഖത്തോടെയാണ് ഗഡ്കരി എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ പങ്കുവെച്ചത്.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ദ്വാരക എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. 29 കിലോമീറ്റര്‍ നീളം വരുന്ന എക്‌സ്പ്രസ് വേ ഡിസംബറില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി- ഗുരുഗ്രാം എക്‌സ്പ്രസ് വേയിലെ ഗതാഗതക്കുരുക്കിന് ഇത് പരിഹാരമാകുമെന്നാണ് അധികൃതരുടെ അവകാശവാദം. 

ഒറ്റ തൂണില്‍ പണിത് പോകുന്ന മേല്‍പ്പാലത്തില്‍ എട്ടുവരി പാതയാണ് ഒരുക്കുന്നത്.ഇത് യാഥാര്‍ഥ്യമായാല്‍ വായുമലിനീകരണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിതിന്‍ ഗഡ്കരി കുറിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയെ ഗുരുഗ്രാമുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന് 9000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com