അപകീർത്തി കേസ്; രാഹുലിന്റെ അപ്പീൽ സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എംപി സ്ഥാനവും അദ്ദേഹത്തിനു തിരികെ ലഭിച്ചിരുന്നു
രാഹുല്‍ ഗാന്ധി / പിടിഐ
രാഹുല്‍ ഗാന്ധി / പിടിഐ

ന്യൂഡൽഹി: മോദി പരാമർശത്തിലെ അപകീർത്തി കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എംപി സ്ഥാനവും അദ്ദേഹത്തിനു തിരികെ ലഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അദ്ദേഹം സെഷൻസ് കോടതിയിലെത്തുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർപി മൊ​ഗേരയുടെ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. 

രാഹുലിനു അനുകൂലമായി സുപ്രീം കോടതി മൂന്ന് നിരീക്ഷണങ്ങൾ നടത്തിയിരുന്നു. കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനായിരുന്നുവെന്നു പരമോന്നത കോടതി ചോദിച്ചിരുന്നു. പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്നു വ്യക്തമാക്കാൻ സെഷൻസ് കോടതി ജഡ്ജിക്ക് സാധിച്ചില്ലെന്നും ജന പ്രതിനിധിയെന്ന കാര്യം കണക്കിലെടുത്തില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പരമാവധി ശിക്ഷ നൽകിയ കോടതി വിധിയേയും സുപ്രീം കോടതി വിമർശിച്ചു. മണ്ഡലം ഒഴിഞ്ഞു കിടക്കുന്നത് അവിടുത്തെ ജനങ്ങളുടെ അവകാശത്തെ ബാധിക്കുമെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് സ്റ്റേ അനുവദിച്ചത്. 

രാഹുലിനെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. വാക്കുകൾ പ്രയോ​ഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മുന്നറിയിപ്പ് നൽകിയ കോടതി പൊതു ജീവിതത്തിലുള്ള ഒരാൾ പ്രസം​ഗിക്കുമ്പോൾ ജാ​ഗ്രത പുലർത്തണമെന്നും നിരീക്ഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com