പാമ്പു കടിയേറ്റത് ഗുജറാത്തില്‍, ചികിത്സ യുപിയില്‍; ആംബുലന്‍സ് ഓടിയത് 1300 കിലോമീറ്റര്‍, വിചിത്രം

പാമ്പ് കടിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിന് വിദഗ്ധ ചികിത്സ ലഭിക്കാന്‍ ആംബുലന്‍സ് സഞ്ചരിച്ചത് 1300 കിലോമീറ്റര്‍ ദൂരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പാമ്പ് കടിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിന് വിദഗ്ധ ചികിത്സ ലഭിക്കാന്‍ ആംബുലന്‍സ് സഞ്ചരിച്ചത് 1300 കിലോമീറ്റര്‍ ദൂരം. ഗുജറാത്തില്‍ വച്ചാണ് യുവാവിന് പാമ്പു കടിയേറ്റത്. ഗുരുതരാവസ്ഥയിലായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ബന്ധുക്കള്‍ സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ആംബുലന്‍സിന് 51000 രൂപ നല്‍കി ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

രാജ്‌കോട്ടില്‍ ജോലി ചെയ്യുന്നതിനിടെ 20കാരനായ സുനില്‍കുമാറിനാണ് പാമ്പ് കടിയേറ്റത്. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായ യുവാവ് അബോധാവസ്ഥയിലായതോടെയാണ്, ജീവന്‍ രക്ഷിക്കാന്‍ റിസ്‌ക് എടുക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി 1300 കിലോമീറ്റര്‍ അകലെയുള്ള കാന്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഗുജറാത്തില്‍ നിന്ന് യുപിയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് വാടകയായി 51000 രൂപയാണ് നല്‍കിയത്. 

ലാലാ ലജ്പത് റായ് ആശുപത്രിയില്‍ എത്തിച്ച യുവാവിനെ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. നിലവില്‍ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നീക്കിയതായും ഡോക്ടര്‍മാര്‍ പറയുന്നു.

ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് യുവാവിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആന്റി വെനവും മറ്റു ചികിത്സകളും യുവാവിന് നല്‍കിയതിന് പിന്നാലെ ആരോഗ്യനില സാവധാനം മെച്ചപ്പെടുകയായിരുന്നു. നിലവില്‍ യുവാവ് അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com