സ്വാഗതം, ബഡി!; ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററുമായി ചന്ദ്രയാന്‍ മൂന്ന് ലാൻ‍ഡർ മോഡ്യൂള്‍ 'ചങ്ങാത്തത്തിലായി'

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ലാൻ‍ഡർ മോഡ്യൂളിനെ സ്വാഗതം ചെയ്തതായി ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു
ഐഎസ്ആര്‍ഒ പുറത്തുവിട്ട ചിത്രം/ ട്വിറ്റര്‍
ഐഎസ്ആര്‍ഒ പുറത്തുവിട്ട ചിത്രം/ ട്വിറ്റര്‍

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ 'കാലുകുത്തുന്ന' ഇന്ത്യയുടെ അഭിമാന നിമിഷത്തിന് ശാസ്ത്രലോകം കാത്തുനില്‍ക്കവേ, ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും ചന്ദ്രയാന്‍ മൂന്ന് ലാൻ‍ഡർ മോഡ്യൂളും തമ്മിലുള്ള ആശയവിനിമയം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ലാൻ‍ഡർ മോഡ്യൂളിനെ സ്വാഗതം ചെയ്തതായി ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

'സ്വാഗതം, സുഹൃത്തേ!, ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ മൂന്ന് ലാൻ‍ഡർ മോഡ്യൂളിനെ സ്വാഗതം ചെയ്തു. ഇവ രണ്ടും തമ്മിലുള്ള ആശയവിനിമയം സ്ഥാപിച്ചു. പേടകത്തെ ട്രാക്ക് ചെയ്യുന്ന മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിന് ലാൻ‍ഡർ മോഡ്യൂളില്‍ എത്താന്‍ കൂടുതല്‍ വഴികളായി.'- ഐഎസ്ആര്‍ഒയുടെ വാക്കുകള്‍.

ഓഗസ്റ്റ് 23ന് വൈകീട്ട് ആറുമണിയോടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട നടപടികള്‍ അന്നേ ദിവസം വൈകീട്ട് 5.20 ഓടേ ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. 

2019ലാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് റോവറുമായി ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതോടയാണ് ചന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടത്. സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് സാങ്കേതിക തകരാര്‍ മൂലം ദൗത്യം പരാജയപ്പെട്ടത് ഇന്ത്യന്‍ ശാസ്ത്രലോകത്തെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com