ചന്ദ്രന്റെ സൗത്ത് പോളില്‍ എന്താണ്?; ചന്ദ്രയാന്‍ അങ്ങോട്ടേക്കു പോകുന്നത് എന്തുകൊണ്ട്?  (വീഡിയോ)

ഇന്ത്യയുടെ കയ്യെത്തും ദൂരത്തിപ്പോള്‍ ചന്ദ്രനുണ്ട്
ചന്ദ്രന്റെ സൗത്ത് പോളില്‍ എന്താണ്?; ചന്ദ്രയാന്‍ അങ്ങോട്ടേക്കു പോകുന്നത് എന്തുകൊണ്ട്?  (വീഡിയോ)

ന്ത്യയുടെ കയ്യെത്തും ദൂരത്തിപ്പോള്‍ ചന്ദ്രനുണ്ട്. ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചന്ദ്രയാന്‍ 3ന്റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങിന് വേണ്ടി. ബുധനാഴ്ച വൈകീട്ട് ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. 

ഏകദേശം ഭൂമിയുടെ അതേ പ്രായം തന്നെയാണ് ചന്ദ്രനും ഉള്ളതെന്നാണ് കണക്കുകൂട്ടല്‍. അതായത് 450 കോടി വര്‍ഷം പഴക്കം. ചൊവ്വയുടെ വലിപ്പമുള്ള ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രനുണ്ടായത് എന്നാണ് ഏറ്റവും സ്വാകര്യതയുള്ള തീയറി. 

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, ചന്ദ്രന്‍ ഭൂമിയെക്കാള്‍ 6 കോടി വര്‍ഷം ഇളയാതാണന്നും സൂചനയുണ്ട്. ഭൂമിയെ പോലെതന്നെ, ചന്ദ്രന്റെ അച്ചുതണ്ട് ചെറുതായി ചരിഞ്ഞ നിലയിലാണ്. ഇതിനാല്‍, ധ്രുവങ്ങളിലെ ചില മേഖലകള്‍ സ്ഥിരമായി നിഴല്‍മൂടിയ അവസ്ഥയിലാണ്. ഈ നിഴലുകള്‍, തണുത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു. 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നത് എന്നാണ് ദൗത്യത്തിന്റെ പ്രധാന സവിശേഷത. അധികം പര്യവേഷണങ്ങള്‍ നടന്നിട്ടില്ലാത്ത മേഖലയാണിത്. ഇവിടെ ജലത്തിന്റെ സാന്നിധ്യമുള്ളതായി ചന്ദ്രയാന്റെ ആദ്യ ദൗത്യത്തില്‍ വ്യക്തമായിട്ടുണ്ട്. തണുത്തുറഞ്ഞ അവസ്ഥയിലാണ് ചന്ദ്രനിലെ ജലസാന്നിധ്യം. 

ഈ മേഖലയില്‍ സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശത്ത് മൈനസ് 50 മുതല്‍ 10ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുണ്ട്. ഇത് റോവറിനും ലാന്‍ഡറിനും വേണ്ട ഇലക്ട്രോണിക്സുകള്‍ പ്രവര്‍ത്തിക്കുന്നതിന് സഹായമാകും. 


അതുമാത്രമല്ല, ഭാവിയിലെ ദൗത്യങ്ങള്‍ക്ക് സഹായമാകും തരത്തില്‍ കുടിവെള്ളം, ഓക്സിജന്‍, ഇന്ധനം എന്നിവ നിര്‍മ്മിക്കാന്‍ ഈ ജലസാന്നിധ്യം സഹായിക്കും. ദക്ഷിണ ധ്രുവത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍, ചാന്ദ്ര പര്യവേഷണത്തിന് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദൗത്യത്തിന് ഇന്ത്യ ഈ മേഖല തന്നെ തിരഞ്ഞെടുത്തത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com