കാലാവധി കഴിഞ്ഞ ഓട്സ് കഴിച്ച് 49കാരന് ഭക്ഷ്യവിഷബാധ; സൂപ്പർമാർക്കറ്റിനെതിരെ പരാതി‌, 10,000രൂപ നഷ്ടപരിഹാരം 

ഓട്സ് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധി. പഴകിയ ഓട്സ് വില്പന നടത്തിയ സൂപ്പർമാർക്കറ്റിനെതിരെ ബംഗളൂരു സ്വദേശിയായ ഉപഭോക്താവ് നൽകിയ പരാതിയിലാണ് നിയമ നടപടി. ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. 

49കാരനായ പരപ്പ എന്നയാളാണ് പരാതിക്കാരൻ. ബംഗളൂരുവിലെ ജയ നഗറിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇയാൾ ഓട്സ് പാക്കറ്റ് വാങ്ങിയത്. 925 രൂപയായുരുന്നു ഇതിന്റെ വില‌. വീട്ടിലെത്തി ഓട്സ് കഴിച്ചപ്പോഴും എക്സ്പൈറി ഡേറ്റ് കഴിഞ്ഞതാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല. ഓട്സ് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്. 

സംശയത്തെത്തുടർന്ന് ഓട്സ് പാക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു പുതിയ ലേബൽ ഉപയോഗിച്ച് യഥാർത്ഥ എക്സ്പൈറി ഡേറ്റ്  മറച്ചുവെച്ചതായും മറ്റൊരു തിയതി തൽസ്ഥാനത്ത് ചേർത്തതായും കണ്ടെത്തിയത്. വാങ്ങിയ ഓട്‌സ് പാക്കറ്റ് എക്സ്പൈറി ഡേറ്റ് കഴിഞ്ഞതാണെന്ന് അങ്ങനെയാണ് മനസ്സിലായത്. സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചതെന്ന് പരപ്പ പറഞ്ഞു. അതോടെയാണ് നിയമപരമായി നേരിടാമെന്ന് തീരുമാനിച്ചത്. 

ബം​ഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസെത്തിയപ്പോൾ പരപ്പയ്ക്ക് അനുകൂലമായി വിധി വന്നു. ചികിത്സാ ചെലവുകളടക്കം ഉപഭോക്താവിനുണ്ടായ നഷ്ടങ്ങൾ ചേർത്ത് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കടയുടമയോട് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഉൽപന്നത്തിന്റെ വിലയായ 925 രൂപ മടക്കി നൽകാനും നിർദേശിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com