സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഗാസിയബാദ്: സ്‌കൂള്‍ ബസിന് തീപിടിച്ച് കുട്ടികള്‍ അത്ഭുതരമായി രക്ഷപ്പെട്ടു. ഗാസിയബാദിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ പുറത്തിറക്കി. ഇതിന് പിന്നാലെ ബസില്‍ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീയണച്ചതെന്ന് ഗാസിയാബാദ് പൊലീസ് പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തീയണച്ചതായും ആളപായമില്ലെന്നും പൊലീസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ബസിന്റെ എന്‍ജിനില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഡ്രൈവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com