ഭര്‍ത്താവിനൊപ്പം കഴിയാന്‍ ബംഗ്ലാദേശി യുവതി ഇന്ത്യയിലെത്തി;  കണ്ടത് മറ്റൊരു ഭാര്യയെ 

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന സൗരഭ് കാന്ത് തിവാരിയെയാണ് സാനിയ പ്രണയിച്ച് വിവാഹം കഴിച്ചത്.
നോയിഡയിലെത്തിയ ബംഗ്ലാദേശ് യുവതി/ ട്വിറ്റര്‍
നോയിഡയിലെത്തിയ ബംഗ്ലാദേശ് യുവതി/ ട്വിറ്റര്‍

ലക്‌നൗ: ഭര്‍ത്താവിനൊപ്പം കഴിയാനായി കുഞ്ഞിനൊപ്പം ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതി ഞെട്ടി!. ഇന്ത്യയില്‍ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്നറിഞ്ഞതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. 2017ലായിരുന്നു യുവതിയും  നോയിഡ സ്വദേശി സൗരഭ് കാന്ത് തിവാരിയും തമ്മിലുള്ള വിവാഹം. കുട്ടിയുമായി സാനിയ അക്തറാണ് ഭര്‍ത്താവായ സൗരഭ് കാന്ത് തിവാരിയെ തേടി ഇന്ത്യയിലെത്തിയത്.

മൂന്ന് വര്‍ഷം മുമ്പാണ് നോയിഡ സ്വദേശിയായ സൗരഭ് കാന്ത് തിവാരിയുമായുള്ള വിവാഹം നടന്നത്. ബംഗ്ലാദേശിലേക്ക് മടങ്ങിവരാനും ഒന്നിച്ച് താമസിക്കാനും ഭര്‍ത്താവ് ഇപ്പോള്‍ തയാറാവുന്നില്ല. പരാതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട് സാനിയ വ്യക്തമാക്കി.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന സൗരഭ് കാന്ത് തിവാരിയെയാണ് സാനിയ പ്രണയിച്ച് വിവാഹം കഴിച്ചത്. മുസ്‌ലിം ആചാര പ്രകാരമാണ് വിവാഹം നടന്നതെന്നും യുവതി അവകാശപ്പെട്ടു.
ഗര്‍ഭിണിയായിരിക്കെ ധാക്കയിലെ കള്‍ട്ടി മാക്‌സ് എനര്‍ജി െ്രെപവറ്റ് ലിമിറ്റഡില്‍ ജീവനക്കാരനായിരുന്ന സൗരഭ് ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഉടന്‍ തിരിച്ച് വരുമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും സാനിയ വ്യക്തമാക്കി.

സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും സാനിയ അക്തര്‍ പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com