ഫുള്‍ ടൈം മൊബൈലില്‍; അമ്മ ശകാരിച്ചു; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് രേണുക.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ:മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ 19കാരി ആത്മഹത്യ ചെയ്തു. കോളജ് വിദ്യാര്‍ഥിനായ രേണുക പ്രമോദ് കാലെയാണ് മരിച്ചത്. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. നാഗ്പൂരിലെ സെന്‍ഡ ചൗക്കിലാണ് സംഭവം.

രേണുകയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കട നടത്തിയാണ് അമ്മ സീമ മകളെ വളര്‍ത്തിയിരുന്നത്. പഠനത്തില്‍ വളരെ മിടുക്കിയുമാണ് രേണുക. എന്നിരുന്നാലും അടുത്തിടെയായി പഠിക്കുന്നതിനേക്കാള്‍ ശ്രദ്ധ മൊബൈലില്‍ ചെലവഴിക്കാനായിരുന്നു. ഇതേതുടര്‍ന്ന് അമ്മ പലപ്പോഴും മകളെ ശാസിക്കാറുമുണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രേണുക കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചെലവഴിച്ചതിന് അമ്മ ശാസിച്ചിരുന്നു. അതിന് പിന്നാലെ രേണുക കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com