'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷം'; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതി

ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം
ചന്ദ്രയാന്‍ ദൗത്യം കാണുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു/ പ്രസിഡന്റ് ഓഫീസ്
ചന്ദ്രയാന്‍ ദൗത്യം കാണുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു/ പ്രസിഡന്റ് ഓഫീസ്


ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം. ചന്ദ്രയാന്‍ ദൗത്യം വിജയകരമാക്കിയതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷമാണിത്. ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനമുണ്ട്. ഐഎസ്ആര്‍ഒയ്ക്കും ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി അറിയിച്ചു.ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചത് മനുഷ്യവര്‍ഗത്തിന്റെ തന്നെ ഏറ്റവും നേട്ടങ്ങളില്‍ ഒന്നാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ ബഹിരാകാശ യാത്ര പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ക്ക് ബഹിരാകാശത്തേക്കുള്ള പാത തുറന്നുനല്‍കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. 

ചന്ദ്രയാന്‍ ദൗത്യവിജയം ഓരോ ഇന്ത്യക്കാരന്റേതുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. 6 ദശാബ്ദമായി നീളുന്ന ബഹിരാകാശ പദ്ധതിയുടെ വിജയത്തിനാണ് 140 കോടി ജനങ്ങള്‍ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ശാസ്ത്രസമൂഹത്തിന്റെ ദശാബ്ദങ്ങളായുള്ള കഠിനാധ്വാനമാണ് ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് സാധ്യമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 1962 മുതല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ യുവ സ്വപ്നങ്ങള്‍ക്കും തലമുറകള്‍ക്കും പ്രചോദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com