സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; അധ്യാപിക മരിച്ചു

സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ ഇരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലുധിയാന: സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപിക മരിച്ചു. ബഡോബലിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അധ്യാപികയെ കൂടാതെ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ ഇരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ അധ്യാപികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, പരിക്കേറ്റ മറ്റ് രണ്ട് അധ്യാപകര്‍ അപകടനില തരണം ചെയ്തു. മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com