കുറിപ്പടിയില്‍ തത്കാലം ജനറിക് മരുന്നുകള്‍ വേണ്ട; ഡോക്ടര്‍മാരുടെ പെരുമാറ്റച്ചട്ടം മരവിപ്പിച്ചു 

കുറിപ്പടി നല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതി നല്‍കണം എന്നത് ഉള്‍പ്പെടെയുള്ള ചട്ടം നടപ്പാക്കുന്നത് താത്കാലികമായി മരവിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കുറിപ്പടി നല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതി നല്‍കണം എന്നത് ഉള്‍പ്പെടെയുള്ള ചട്ടം നടപ്പാക്കുന്നത് താത്കാലികമായി മരവിപ്പിച്ചു. മരുന്ന് കുറിക്കുന്നതിന് ഫാര്‍മ കമ്പനികളില്‍ നിന്ന് ഗിഫ്റ്റ് വാങ്ങരുതെന്നും ബ്രാന്‍ഡഡ് മരുന്നുകളുടെ പിന്നാലെ പോകരുതെന്നും നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരുടെ പെരുമാറ്റച്ചട്ടമാണ് വിജ്ഞാപനമിറക്കി 23-ാം ദിവസം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മരവിപ്പിച്ചത്.

മരുന്നുകളുടെ ജനറിക് പേര് നിര്‍ബന്ധമായും എഴുതണമെന്ന കേന്ദ്രനിര്‍ദേശത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എല്ലാ മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നത് വരെ നിയന്ത്രണം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് പുറമേ ഫാര്‍മ കമ്പനികള്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന ആവശ്യവും ഐഎംഎ മുന്നോട്ടുവച്ചിരുന്നു.

മരവിപ്പിക്കാനുള്ള കാരണം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. മരവിപ്പിക്കല്‍ തീരുമാനത്തെ ഐഎംഎ സ്വാഗതം ചെയ്തു. ഓഗസ്റ്റ് രണ്ടിലാണ് ഡോക്ടര്‍മാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com