മണിപ്പൂരില്‍ ഒറ്റദിവസത്തെ നിയമസഭാ സമ്മേളനം; ഒരു ദിവസംകൊണ്ട് എന്ത് ചര്‍ച്ച ചെയ്യാനാണെന്ന് കോണ്‍ഗ്രസ് 

വംശീയകലാപാന്തരീക്ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍, ഒരു ദിവസത്തെ നിയമസഭ സമ്മേളനം നടത്താന്‍ തീരുമാനം
മണിപ്പൂര്‍ കലാപം/പിടിഐ-ഫയല്‍
മണിപ്പൂര്‍ കലാപം/പിടിഐ-ഫയല്‍

ഇംഫാല്‍: വംശീയകലാപാന്തരീക്ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍, ഒരു ദിവസത്തെ നിയമസഭ സമ്മേളനം നടത്താന്‍ തീരുമാനം. ചൊവ്വാഴ്ചയാണ് മഴക്കാല സമ്മേളനം ഒറ്റദിവസത്തേക്ക് വിളിച്ചു ചേര്‍ക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഒരു ദിവസത്തെ സമ്മേളനം വിളിച്ചത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, ഒറ്റദിവസം സഭ ചേരുന്നത് ശരിയല്ലെന്നും വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. 

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി മണിപ്പൂര്‍ നിയമസഭ അവസാനമായി ചേര്‍ന്നത്. ഓഗസ്റ്റ് 21ന് സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് 29ന് ചേരാന്‍ ശുപാര്‍ശ നല്‍കിയത്. ഇത് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. 

'വരാനിരിക്കുന്ന മണ്‍സൂണ്‍ സെഷനു വേണ്ടിയുള്ള സമയം ഞങ്ങള്‍ അംഗീകരിക്കില്ല. കുറഞ്ഞത് അഞ്ചുദിവസമെങ്കിലും വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് ഒരുദിവസം മതിയെന്നാണ്. ഒറ്റദിവസം കൊണ്ട് എന്ത് ചര്‍ച്ച ചെയ്യാനാണ്? -കോണ്‍ഗ്രസ് നേതാവ് ഇബോബി സിങ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com