രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ചു; സ്‌കൂള്‍ അടച്ചുപൂട്ടി വിദ്യാഭ്യാസവകുപ്പ്

പഠനത്തെ ബാധിക്കാതിരിക്കാന്‍ വിദ്യാര്‍ഥികളെ സമീപത്തെ സ്‌കൂളില്‍ അവസരമൊരുക്കുമെന്നും വിദ്യാഭ്യാസവകുപ്പ് 
തൃപ്ത ത്യാഗി
തൃപ്ത ത്യാഗി

ലഖ്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. അന്വേഷണം തീരും വരെയാണ് സ്‌കൂള്‍ അടച്ചിടാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. അതേസമയം,  പഠനത്തെ ബാധിക്കാതിരിക്കാന്‍ വിദ്യാര്‍ഥികളെ സമീപത്തെ സ്‌കൂളില്‍ അവസരമൊരുക്കുമെന്നും വിദ്യാഭ്യാസവകുപ്പ്  അധികൃതര്‍ അറിയിച്ചു. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂ‌ട്ടി‌യത്.

അതേസമയം,തന്റെ പ്രവൃത്തിയില്‍ ലജ്ജയില്ലെന്ന് വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു.ഏഴു വയസ്സുകാരനെ മര്‍ദിക്കാന്‍ മറ്റു കുട്ടികളോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ, ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കൂടിയായ തൃപ്ത ത്യാഗിക്കെതിരെ മുസാഫര്‍നഗര്‍ പൊലീസ് കേസെടുത്തിരുന്നു.

അധ്യാപികയെന്ന നിലയില്‍ ഈ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ട്. സ്‌കൂളിലെ കുട്ടികളെ 'നിയന്ത്രിക്കുക' എന്നത് പ്രധാനമാണ്. നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ സ്‌കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നത്'' തൃപ്ത ത്യാഗി പറഞ്ഞു.

ചെറിയ സംഭവത്തെ പെരുപ്പിച്ചുകാട്ടുകയാണെന്ന് തൃപ്ത ത്യാഗി നേരത്തേ പറഞ്ഞിരുന്നു. കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താന്‍ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നല്‍കാന്‍ മറ്റു കുട്ടികളോട് പറഞ്ഞതെന്നുമായിരുന്നു വിശദീകരണം. പരാതിയില്ലെന്നു പിതാവ് അറിയിച്ചെങ്കിലും സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com