ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുക; തലസ്ഥാനം ശിവശക്തി പോയിന്റ്; പ്രധാനമന്ത്രിക്ക് കത്ത്

2018ലെ പ്രളയസമയത്ത് കേരളത്തിന് യാതൊരു സഹയാവും നല്‍കരുതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു.
ചക്രപാണി
ചക്രപാണി

ന്യൂഡല്‍ഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്നുള്ള ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് ചക്രപാണിയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത  സ്ഥലം തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനു കത്തയക്കുമെന്നും ചക്രപാണി പറഞ്ഞു. 

ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാര്‍ ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ചന്ദ്രനില്‍ ആളുകള്‍ പോയി ജിഹാദ് ചെയ്യും. ഭഗവാന്‍ ശിവന്റെ തലയില്‍ ചന്ദ്രന്‍ തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്കു ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ചന്ദ്രനെ പരിപാവനമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുമ്പോള്‍ ശിവശക്തി പോയിന്റില്‍ ശിവ, പാര്‍വതി, ഗണേശ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു.

നേരത്തെയും ഇദ്ദേഹത്തിന്റെ നിരവധി പ്രസ്താവനകള്‍ വിവാദമായിരുന്നു. 2020ല്‍ കൊറോണ വൈറസ് പടര്‍ന്നപ്പോള്‍ ഡല്‍ഹിയില്‍ ഇദ്ദേഹം ഗോമൂത്രപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. വൈറസിനെ തടയാന്‍ ഗോ മൂത്രം എല്ലാവരും കുടിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 2018ലെ പ്രളയസമയത്ത് കേരളത്തിന് യാതൊരു സഹയാവും നല്‍കരുതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ ഉള്ളവര്‍ ബീഫ് കഴിക്കുന്നവര്‍ ആയതിനാല്‍ യാതൊരു സഹായം നല്‍കരുതെന്നായിരുന്നു ഇയാളുടെ പ്രസ്താവന.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com