സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്നത് ദളിത് സ്ത്രീ;  പ്രതിഷേധവുമായി രക്ഷിതാക്കള്‍

സ്‌കൂളില്‍ നിന്ന് ടിസി ആവശ്യപ്പെട്ട് രംഗത്ത് രക്ഷിതാക്കള്‍ എത്തിയെങ്കിലും ജീവനക്കാരിയെ മാറ്റില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സ്‌കൂളില്‍ ദളിത് സ്ത്രീ ഭക്ഷണമുണ്ടാക്കുന്നതില്‍ പ്രതിഷേധം. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വള്ളിപ്പുറം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലാണ് ദളിത് യുവതി ഭക്ഷണം ഉണ്ടാക്കുന്നതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ടിസി ആവശ്യപ്പെട്ട് രംഗത്ത് രക്ഷിതാക്കള്‍ എത്തിയെങ്കിലും ജീവനക്കാരിയെ മാറ്റില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍നിന്ന് നേരത്തെയും സമാനമായ രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒരു കുട്ടി പോലും വിശന്ന് ക്ലാസ് മുറിയില്‍ ഉണ്ടാവരുതെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സൗജന്യപ്രഭാത ഭക്ഷണ പദ്ധതി തുടങ്ങിയത്. 44 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പദ്ധതിക്ക് വലിയ പ്രചാരവും ലഭിച്ചിരുന്നു. ആദ്യദിവസം ഈ യുവതി ഭക്ഷണം ഉണ്ടാക്കിയെന്ന കാരണത്താല്‍ 44 കുട്ടികളില്‍ 12 പേര്‍മാത്രമാണ് ഭക്ഷണം കഴിച്ചത്. മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്നാണ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നത്.

ഇതിന് പിന്നാലെ രക്ഷിതാക്കളില്‍ ഭൂരിഭാഗം പേരും ടിസി ആവശ്യപ്പെട്ട് രംഗത്തുവന്നു. എന്നാല്‍ ജീവനക്കാരിയെ മാറ്റാനാകില്ലെന്ന് പഞ്ചായത്തും ജില്ലാ ഭരണകൂടവും അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com