വിമാനയാത്രയ്ക്കിടെ രണ്ടുവയസുകാരിയുടെ ശ്വാസം നിലച്ചു; ഒടുവില്‍...

ബംഗളൂരുവില്‍നിന്നു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്കു മടങ്ങുന്നതിനിടെയാണു കുഞ്ഞ് അബോധാവസ്ഥയിലായത്.
വിമാനത്തില്‍ വച്ച് കുഞ്ഞിനെ രക്ഷിച്ച ഡോക്ടര്‍മാര്‍
വിമാനത്തില്‍ വച്ച് കുഞ്ഞിനെ രക്ഷിച്ച ഡോക്ടര്‍മാര്‍

ബംഗളൂരു- ഡല്‍ഹി വിമാനയാത്രക്കിടെ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി രണ്ടുവയസുകാരി. ബംഗളൂരുവില്‍നിന്നു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്കു മടങ്ങുന്നതിനിടെയാണു കുഞ്ഞ് അബോധാവസ്ഥയിലായത്. അനൗണ്‍സ്‌മെന്റിനു പിന്നാലെ, വിമാനത്തിലുണ്ടായിരുന്ന ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരാണ് കുഞ്ഞിന്റെ രക്ഷകരായത്. 

പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ നാഡീമിടിപ്പ് നിലച്ചിരുന്നു. കുട്ടിയുടെ ചുണ്ടും വിരലുകളും നീലനിറമായി മാറിയിരുന്നു. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ ആരംഭിക്കുകയും വിമാനം നാഗ്പുരിലേക്കു തിരിച്ചുവിടുകയും ചെയ്തു. കൃത്രിമ ശ്വാസം നല്‍കുകയും ഹൃദയാഘാതത്തെ ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ കുട്ടിക്ക് ബോധം തിരിച്ചുകിട്ടി. 

ഡോക്ടര്‍മാരായ നവദീപ് കൗര്‍, ദമന്‍ദീപ് സിങ്, ഋഷഭ് ജെയിന്‍, ഒയിഷിക, അവിചല തക്ഷക് എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്. ബംഗളൂരുവില്‍ നടന്ന ഐഎസ്വിഐആര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com