ഇത് രക്ഷാബന്ധൻ – ഓണം സമ്മാനം; പാചക വാതക വില കുറച്ചത് സ്ത്രീകൾക്ക് ആശ്വാസമാകുമെന്ന് പ്രധാനമന്ത്രി 

പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കുറച്ചത് നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപടി സ്ത്രീകൾക്ക് ആശ്വാസകരമാകുമെന്നും അവരുടെ ജീവിതം കൂടുതൽ ലളിതമാക്കുമെന്നും മോദി പറഞ്ഞു. പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 

സബ്സിഡി പ്രഖ്യാപനത്തോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 200 രൂപയുടെ കിഴിവും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് 400 രൂപയുടെ ഇളവും ലഭിക്കും. ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോ​ഗത്തിലാണ് ​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. തിരുവോണ ദിനത്തിന്റെ അന്ന്, രക്ഷാബന്ധന്റെ തലേന്ന്, സ്ത്രീകൾക്കായുള്ള പ്രധാനമന്ത്രിയുടെ ഈ വലിയ സമ്മാനം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്’, അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com