ചന്ദ്രോപരിതലത്തില്‍ പ്രകമ്പനം; ഉറവിടം അന്വേഷിച്ച് ഐഎസ്ആര്‍ഒ

ചന്ദ്രോപരിതലത്തില്‍  പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ മൂന്നിലെ പേലോഡ് ചന്ദ്രോപരിതലത്തില്‍ പ്രകമ്പനം കണ്ടെത്തിയപ്പോള്‍, ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ മൂന്നിലെ പേലോഡ് ചന്ദ്രോപരിതലത്തില്‍ പ്രകമ്പനം കണ്ടെത്തിയപ്പോള്‍, ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍  പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് പ്രകമ്പനം കണ്ടെത്തിയത്. 

ചാന്ദ്ര പര്യവേക്ഷണത്തിനായി മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി. റോവറിന്റെയും മറ്റു പേലോഡുകളുടെയും ചലനം റെക്കോര്‍ഡ് ചെയ്യാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. അതിനിടെയാണ് ചന്ദ്രോപരിതലത്തില്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി പ്രകമ്പനം കണ്ടെത്തിയതെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

ഓഗസ്റ്റ് 26നാണ് പ്രകമ്പനം റെക്കോര്‍ഡ് ചെയ്തത്. സാധാരണ നിലയിലുള്ള പ്രകമ്പനമായിരുന്നു ഇത്. ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.  ILSA പേലോഡ് രൂപകല്‍പ്പന ചെയ്ത് യാഥാര്‍ത്ഥ്യമാക്കിയത് ബംഗളൂരുവിലെ LEOS ആണ്. ബംഗളൂരുവിലെ URSC ആണ് വിന്യാസ സംവിധാനം വികസിപ്പിച്ചെടുത്തത്. 

അതിനിടെ, ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം ചന്ദ്രയാന്‍ മൂന്ന് റോവര്‍ സ്ഥിരീകരിച്ചു. ചാന്ദ്ര പര്യവേക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രഗ്യാന്‍ റോവറിലെ രണ്ടാമത്തെ ഉപകരണവും സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.

റോവറിലെ libs ഉപകരണമാണ് ചന്ദ്രനിലെ സള്‍ഫറിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്രഗ്യാന്‍ റോവറിലെ തന്നെ apsx ( ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സറേ സ്പെക്ട്രോസ്‌കോപ്പ്) ഉപകരണം സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.ഇതിന് പുറമേ മറ്റു ചില മൂലകങ്ങളും ഉപകരണം കണ്ടെത്തിയതായും ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com