ഷർട്ട്, മുണ്ട്, സാരി... തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ്

ഇതര സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നു എത്തുന്നവരുടെ വസ്ത്രധാരണം സംബന്ധിച്ചു പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി. പുരുഷൻമാർ മുണ്ടും ഷർട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും ധരിക്കണം.

സ്ത്രീകൾക്ക് സാരി, ഹാഫ് സാരി, ചുരിദാർ എന്നിവ ധരിക്കാം. യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. 

ഇതര സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നു എത്തുന്നവരുടെ വസ്ത്രധാരണം സംബന്ധിച്ചു പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com