ജന്‍വിശ്വാസ് ഭേദഗതി നിയമം പ്രാബല്യത്തില്‍; ഇനി മുതല്‍ ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമല്ല 

തടവുശിക്ഷയും പിഴയും പരമാവധി ഒഴിവാക്കുകയും ഫൈന്‍ ചുമത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിയമത്തിലെ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത ജന്‍വിശ്വാസ് ഭേദഗതി നിയമം വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു. ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് പാര്‍ലമെന്റ് ഭേദഗതികള്‍ പാസാക്കിയത്. ഭേദഗതി ബില്‍ ഓഗസ്റ്റില്‍ കേന്ദ്രം വിജ്ഞാപനം ചെയ്തിരുന്നു. 

തടവുശിക്ഷയും പിഴയും പരമാവധി ഒഴിവാക്കുകയും ഫൈന്‍ ചുമത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിയമത്തിലെ നിര്‍ദേശം. നിയമലംഘനങ്ങളുടെ തോതുകളുടെ അടിസ്ഥാനത്തില്‍ പെനല്‍റ്റികളെ ക്രമപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നുണ്ട്.

1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട്, 1944ലെ പബ്ലിക് ഡെബ്റ്റ് ആക്ട്, 1948ലെ ഫാര്‍മസി ആക്ട്, 1952ലെ സിനിമറ്റോഗ്രാഫി ആക്ട്, 1957ലെ കോപ്പിറൈറ്റ് ആക്ട്, 1970ലെ പേറ്റന്റ്‌സ് ആക്ട്, 1986ലെ എന്‍വയോണ്‍മെന്റ് (പ്രൊട്ടക്ഷന്‍) ആക്ട്, 1988ലെ മോട്ടര്‍ വെഹിക്കിള്‍സ് ആക്ട്, 2000ത്തിലെ ഐടി ആക്ട് തുടങ്ങിയവയാണ് ഭേദഗതി ചെയ്തത്. ജൂലൈയില്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 

ഐടി നിയമത്തിലെ വിവാദമായ 66എ വകുപ്പ് ഇതോടെ ഔദ്യോഗികമായി റദ്ദാക്കപ്പെട്ടു. ഇതിനു പുറമെ ഐടി നിയമത്തിലെ അഞ്ച് നിയമ ലംഘനങ്ങളെ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുകയും രണ്ടെണ്ണത്തിന് പിഴ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com