45 കോടിയുടെ സ്വത്ത്; കാമുകനൊപ്പം ജീവിക്കാന്‍ വ്യായാമത്തിന് ഇറങ്ങിയ ഭര്‍ത്താവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

അധ്യാപകനായ രാജേഷ്, രാവിലെ നടക്കാന്‍ പോയപ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
രാജേഷ് ഗൗതം - ഊര്‍മിള കുമാരി
രാജേഷ് ഗൗതം - ഊര്‍മിള കുമാരി


ലഖ്‌നൗ: വാഹനമിടിച്ച് അധ്യാപകന്‍ മരിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും സഹായിയും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ദഹേലി സുജന്‍പുര്‍ സ്വദേശി രാജേഷ് ഗൗതം മരിച്ച സംഭവത്തിലാണ് 32കാരിയായ ഭാര്യ ഊര്‍മിള കുമാരിയും കാമുകന്‍ ശൈലേന്ദ്ര സോങ്കര്‍, വികാസ് സോങ്കര്‍ എന്നിവര്‍ പിടിയിലായത്. ഒളിവില്‍ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

നവംബര്‍ 4നു കൊയ്ല നഗറിലെ സ്വര്‍ണ ജയന്തി വിഹാറിലുണ്ടായ വാഹനാപകടത്തിലാണ് രാജേഷ് ഗൗതം മരിച്ചത്. അധ്യാപകനായ രാജേഷ്, രാവിലെ നടക്കാന്‍ പോയപ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മരത്തിലിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നയാള്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു,
സംഭവത്തിനു പിന്നാലെ രാജേഷിന്റെ ഭാര്യ ഊര്‍മിള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൃത്യത്തില്‍ രാജേഷിന്റെ ഭാര്യക്കും ഇവരുടെ കാമുകന്‍ ശൈലേന്ദ്ര സോങ്കറിനും മറ്റു രണ്ടു പേര്‍ക്കും ഇതില്‍ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയത്. 'കൊലപാതകം നടത്താന്‍ ഊര്‍മിള ഡ്രൈവര്‍മാരായ വികാസ് സോങ്കറിനെയും സുമിത് കതേരിയയെയും 4 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്തു. നവംബര്‍ നാലിന് രാവിലെ രാജേഷ് നടക്കാന്‍ ഇറങ്ങിയ ഉടന്‍ ശൈലേന്ദ്രയെ ഊര്‍മിള വിവരമറിയിക്കുകയും ഇയാള്‍ അത് വികാസിനെ അറിയിക്കുകയും ചെയ്തു. വികാസ് കാറില്‍ എത്തി രാജേഷിനെ പിന്നില്‍നിന്ന് ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മരത്തില്‍ കുടുങ്ങിയതിനാല്‍ സാധിച്ചില്ല. പിന്നീട് സുമിത് മറ്റൊരു കാറില്‍ എത്തി വികാസുമായി സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു' എസിപി പറഞ്ഞു.

രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്തശേഷം, ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഊര്‍മിള കൊലപാതകം ആസൂത്രണം ചെയ്തതെന്നും എസിപി പറഞ്ഞു.  അധ്യാപക ജോലിക്കൊപ്പം രാജേഷ് റിയല്‍ ഇസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. ഊര്‍മിള കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com