2018 മുതല്‍ വിദേശത്ത് മരിച്ചത് 403 ഇന്ത്യന്‍ വിദ്യാര്‍ഥികളെന്ന് വി മുരളീധരന്‍

ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കാനഡയിലാണ്.
വി മുരളീധരന്‍
വി മുരളീധരന്‍

ന്യുഡല്‍iഹി: 2018 മുതല്‍ വിവിധ കാരണങ്ങളാല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍വച്ചു മരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളില്‍ പെട്ടുമുള്‍പ്പെടെയാണ് 34 രാജ്യങ്ങളിലായി ഇത്രയും പേര്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കാനഡയിലാണ്. അവിടെ 91 പേര്‍ മരിച്ചതെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.

യുകെ (48), റഷ്യ (40), യുഎസ് (36), ഓസ്‌ട്രേലിയ (35), യുക്രൈന്‍ (21), ജര്‍മനി (20), സൈപ്രസ് (14), ഇറ്റലി (10), ഫിലിപൈന്‍സ് (10) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ പിന്നാലെയുള്ളത്. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിന് രാജ്യം പ്രത്യേക പരിഗണ നല്‍കുന്നതായും വിദേശ സര്‍വകലാശാലകളില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളില്‍നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com