'പ്രമുഖ മന്ത്രി ബിജെപിയില്‍ ചേരും?; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണേക്കും' 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമീപഭാവിയില്‍ തന്നെ വീണേക്കുമെന്ന സൂചന നല്‍കി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി
എച്ച് ഡി കുമാരസ്വാമി/ ഫയല്‍ ചിത്രം
എച്ച് ഡി കുമാരസ്വാമി/ ഫയല്‍ ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമീപഭാവിയില്‍ തന്നെ വീണേക്കുമെന്ന സൂചന നല്‍കി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രമുഖ കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍ ചേരാന്‍ ആലോചിക്കുന്നതായി കുമാരസ്വാമി ആരോപിച്ചു. എന്നാല്‍ ആരാണ് പാര്‍ട്ടി മാറാന്‍ പോകുന്നത് എന്ന കാര്യം വ്യക്തമാക്കാന്‍ കുമാരസ്വാമി തയ്യാറായില്ല.

നിരവധി കേസുകള്‍ നേരിടുന്ന പ്രമുഖ കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. പാര്‍ട്ടി മാറുമ്പോള്‍ 50 മുതല്‍ 60 എംഎല്‍എമാര്‍ വരെ മന്ത്രിക്കൊപ്പം ബിജെപിയില്‍ എത്തിയേക്കും. കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളിലെ ആഭ്യന്തര കലഹങ്ങളില്‍ കുമാരസ്വാമി ആശങ്ക രേഖപ്പെടുത്തി. കൂടാതെ എത്രനാള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

സ്വാധീനമുള്ള വ്യക്തികളില്‍ നിന്ന് മാത്രമേ ഇത്തരമൊരു ധീരമായ നീക്കം ഉണ്ടാകൂ. മഹാരാഷ്ട്രയിലെ സാഹചര്യത്തിന് സമാനമായി കര്‍ണാടകയിലും രാഷ്ട്രീയ മാറ്റത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com