കൂനൂര്‍- ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍, ഗതാഗതം തടസപ്പെട്ടു, കേന്ദ്രമന്ത്രിയും വഴിയില്‍ കുടുങ്ങി

കൂരിലേക്ക് പുറപ്പെട്ട കേനൂര്‍-ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി വിലക്കി.
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

മേട്ടുപ്പാളയം:  കൂനൂര്‍-ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി വിലക്കി. രാവിലെ ഇതുവഴി ഊട്ടിയില്‍നിന്നു കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കേന്ദ്രസഹമന്ത്രി എല്‍ മുരുകനും വഴിയില്‍ കുടുങ്ങി. 

ദേശീയപാത അധികൃതരും ഫയര്‍ സര്‍വീസും എത്തി റോഡിലെ മരങ്ങള്‍ മുറിച്ചുമാറ്റി മണ്ണ് നീക്കം ചെയ്തതിനു ശേഷം മന്ത്രി യാത്ര തുടര്‍ന്നു. മേഖലയില്‍ മഴ തുടരുകയാണ്. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍  സാധ്യതയുള്ളതിനാല്‍ താത്കാലികമായി ഭാരമുള്ള വാഹനങ്ങള്‍ക്ക് അനുമതിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ പത്തുമണിയോടെ മണ്ണ് ഒരുവശം നീക്കം ചെയ്ത് ഇരുചക്ര വാഹനങ്ങള്‍ കടത്തിവിട്ടു. 

ഗതാഗത തടസം ഉണ്ടായതിനെത്തുടര്‍ന്ന് മേട്ടുപ്പാളയം കോത്തഗിരി വഴിയാണ് കൂനൂര്‍, ഊട്ടി ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com