പ്രായം തെളിയിക്കാന്‍ ആധാര്‍ പോരാ: യുഐഡിഎഐ

പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് യുഐഡിഎഐ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് യുഐഡിഎഐ. പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ഇതുസംബന്ധിച്ച അറിയിപ്പ് ചേര്‍ത്തുതുടങ്ങി. പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ പ്രായം തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന രേഖകളുടെ പട്ടികയില്‍നിന്ന് ആധാര്‍ ഒഴിവാക്കി. 

ആധാറെടുക്കുമ്പോള്‍ നല്‍കിയ രേഖകളിലെ ജനനത്തീയതിയാണു കാര്‍ഡിലുള്ളതെന്ന മുന്നറിയിപ്പും യുഐഡിഎഐ അറിയിപ്പിലുണ്ട്. ആധാര്‍ പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്ന നിലപാടാണു വര്‍ഷങ്ങളായി പല കോടതികളിലും യുഐഡിഎഐ സ്വീകരിച്ചിരുന്നത്. കോടതികളും ഇതുതന്നെ ആവര്‍ത്തിച്ചു. എന്നാല്‍ ആദ്യമായാണ് ഇക്കാര്യം ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ വകുപ്പുകളടക്കം ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com