ശ്രീകൃഷ്ണ ജന്മഭൂമി കേസ്: മഥുര ഷാഹി ഈദ്ഗാഹില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്

ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്
ഷാഹി ഈദ്ഗാഹ് മസ്ജിദ് / എക്സ്
ഷാഹി ഈദ്ഗാഹ് മസ്ജിദ് / എക്സ്

ന്യൂഡല്‍ഹി: ശ്രീകൃഷ്ണ ജന്മഭൂമി കേസില്‍ മഥുരയിലെ ഷാഹി ഈദ്ഗാഹില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്. സര്‍വേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍വേയുടെ നടപടിക്രമങ്ങള്‍ ഈ മാസം 18 ന് തീരുമാനിക്കുമെന്ന് ഹര്‍ജി നല്‍കിയ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. 

ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നുമാണ് ഹിന്ദു വിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. 

ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയുടേത് നല്ല വിധിയാണെന്നും, പരിശോധനയിലൂടെ സത്യം വെളിച്ചത്തു വരുമെന്നും ആയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് പ്രതികരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com