ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇനി ഗുജറാത്തില്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദേശീയ അന്തര്‍ദേശീയ വ്യാപാരികള്‍ക്കായി സൂറത്ത് ഡയമണ്ട് ബോവ്‌സില്‍ 4,500 ഓഫീസുകള്‍ ഉണ്ടാകും. 
ചിത്രം/ പിടിഐ
ചിത്രം/ പിടിഐ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂറത്തിലെ ഖാജോഡില്‍ 3200 കോടിരൂപ ചെലവിട്ടാണ് സൂറത്ത് ഡയമണ്ട് ബോവ്‌സ് ഓഫീസ് സമുച്ചയം പണികഴിപ്പിച്ചത്. വലുപ്പത്തില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിനെയും പിന്നിലാക്കി ഈ ഓഫീസ് സമുച്ചയം റെക്കോര്‍ഡിട്ടു. 

അന്താരാഷ്ട്ര ഡിസൈന്‍ മത്സരത്തിന്റെ ഭാഗമായി ഇന്ത്യന്‍ വാസ്തുവിദ്യാ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. 67.28 ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വ്യാപ്തി. വജ്രവ്യാപാരത്തെ ഒരു കുടക്കീഴില്‍ എത്തിക്കുന്ന ഓഫീസ്, ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മര്‍ക്കന്റയില്‍ സിറ്റി അഥവാ ഡ്രീം സിറ്റിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 15 നിലകളിലുള്ള പരസ്പരം ബന്ധിപ്പിക്കുന്ന ഒമ്പത് കെട്ടിടങ്ങളാണ് ഈ ഓഫീസ് സമുച്ചയം. കെട്ടിടത്തില്‍ 300 ചതുരശ്ര അടിമുതല്‍ 75,000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള 4700 ഓഫീസുകളുണ്ടാകും. 131 എലവേറ്ററുകളുമുണ്ട്. 

ദേശീയ അന്തര്‍ദേശീയ വ്യാപാരികള്‍ക്കായി സൂറത്ത് ഡയമണ്ട് ബോവ്‌സില്‍ 4,500 ഓഫീസുകള്‍ ഉണ്ടാകും. 20 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന വിനോദ മേഖലയും പാര്‍ക്കിംഗ് ഏരിയയും സമുച്ചയത്തിനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com