ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ചു; കര്‍ണാടകയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
വീഡീയോ ദൃശ്യം
വീഡീയോ ദൃശ്യം

ബംഗളൂരു:കര്‍ണാടകയിലെ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. നാല് കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. വിദ്യാര്‍ഥികളെ ഭാരമുള്ള സ്‌കൂള്‍ ബാഗുമായി രാത്രി മുട്ടുകുത്തിച്ച് നിര്‍ത്തി ശിക്ഷ നല്‍കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു.

കോലാറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.  ആറ് മൂതല്‍ ഒന്‍പത് ക്ലാസുകളില്‍ വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 19 പെണ്‍കുട്ടികള്‍ ഉള്‍പ്പെട 243 വിദ്യാര്‍ഥികളാണ് ഇവിടെ ഉള്ളത്. 

നാല് വിദ്യാര്‍ഥികളെ സെപ്റ്റിക് ടാങ്കില്‍ ഇറക്കി കൈകൊണ്ട് വൃത്തിയാക്കിച്ചെന്നാണ് പരാതി. രാജ്യത്ത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ തൊട്ടിപ്പണി നിരോധിച്ചെങ്കിലും ഈ രീതി ഇപ്പോഴും തുടരുന്നുണ്ട്. ഇതേതുടര്‍ന്ന് നിരവധി ആളുകളാണ് വര്‍ഷം തോറും മരിക്കുന്നത്. ഇത്തരം ടാങ്കുകളില്‍ ഇറങ്ങുന്നത് ശ്വാസം മുട്ടലുണ്ടാക്കുകയും ഭാവിയില്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഭരതമ്മയെയും അധ്യാപകന്‍ മുനിയപ്പെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തിന്റെ പേരില്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com