'ദ്രൗപതിയെ കേള്‍ക്കൂ, ആയുധമെടുക്കൂ...', വീട്ടമ്മയെ നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് പരേഡ് നടത്തിയതില്‍ നിരാശ പ്രകടിപ്പിച്ച് കര്‍ണാടക ഹൈക്കോടതി

മഹാഭാരതത്തിലെ കഥാപാത്രങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇന്നത്തെ കാലത്തെ ദുര്യോധനന്മാരുടെയും ദുശ്ശാസനന്മാരുടെയും യുഗം എന്നാണ് വിശേഷിപ്പിച്ചത്
ഫോട്ടോ: എഎന്‍ഐ
ഫോട്ടോ: എഎന്‍ഐ

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. സംഭവത്തില്‍ ഹൈക്കോടതി കടുത്ത നിരാശ പ്രകടിപ്പിച്ചു. കണ്ടുനിന്ന ആരും ഒന്നും ചെയ്തില്ലെന്നും ഭീരുത്വമാണ് പരിഹരിക്കേണ്ടതെന്നും പറഞ്ഞു. പൊലീസ് ബ്രിട്ടീഷ് രാജിന്റെതല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. 

ഇത്തരം അതിക്രമങ്ങള്‍ തടയുന്നതില്‍ കൂട്ടുത്തരവാദിത്തത്തിന്റെ ആവശ്യകത കോടതി എടുത്തുപറഞ്ഞു. അനീതിയുടെയും പകപോക്കലിന്റെയും പ്രതീകമായ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇന്നത്തെ കാലത്തെ ദുര്യോധനന്മാരുടെയും ദുശ്ശാസനന്മാരുടെയും യുഗം എന്നാണ് വിശേഷിപ്പിച്ചത്. 'ദ്രൗപതിയെ കേള്‍ക്കൂ! ആയുധമെടുക്കൂ; ഇപ്പോള്‍ ഗോവിന്ദ് വരില്ലെന്നും കവിതയുടെ രൂപത്തില്‍ ജഡ്ജി പറഞ്ഞു. 
 
24കാരനായ അശോകും 18 കാരിയായ പ്രിയങ്കയും ഒരേ സമുദായക്കാരാണെന്നും അവര്‍ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇവര്‍ ഗ്രാമം വിട്ടത്. ഇതില്‍ രോഷാകുലരായ പ്രിയങ്കയുടെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി 42 കാരിയായ അമ്മയെ നഗ്‌നയാക്കി ആക്രമിച്ച് വലിച്ചിഴക്കുകയും പരേഡ് നടത്തുകയും ചെയ്തു. ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിങ്ക് പ്രഭുവിന്റെ കാലത്ത് ഒരു കുറ്റകൃത്യത്തിന് ഗ്രാമം മുഴുവനും പണം നല്‍കേണ്ടി വന്ന ഒരു സംഭവം കോടതി ഉദ്ധരിച്ചു. 

എല്ലാ ഗ്രാമവാസികളെയും ഉത്തരവാദികളാക്കണം. അധരസേവ ചെയ്യുന്നവര്‍ നമുക്ക് നല്ലതല്ല. ആര്‍ക്കെങ്കിലും അത് തടയാന്‍ ശ്രമിക്കാമായിരുന്നു,' കോടതി പറഞ്ഞു.സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com