പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വകാര്യത ഹനിക്കുന്നു,അഞ്ച് വര്‍ഷം സ്വന്തം വീടിന്റെ ജനാല തുറക്കാന്‍ കഴിഞ്ഞില്ല, ഇടപെട്ട് ഹൈക്കോടതി ; ഒടുവില്‍ നീതി

അയല്‍വാസിയുടെ സ്വകാര്യത ഹനിക്കുമെന്ന കാരണത്താല്‍ സ്വന്തം വീടിന്റെ ജനാല തുറക്കാന്‍ കഴിയാതിരുന്ന വ്യക്തിക്ക് ജമ്മുകശ്മീര്‍ ഹൈക്കോടതി നീതി നല്‍കി

ശ്രീനഗര്‍: അയല്‍വാസിയുടെ സ്വകാര്യത ഹനിക്കുമെന്ന കാരണത്താല്‍ സ്വന്തം വീടിന്റെ ജനാല തുറക്കാന്‍ കഴിയാതിരുന്ന വ്യക്തിക്ക് ജമ്മുകശ്മീര്‍ ഹൈക്കോടതി നീതി നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അയല്‍വാസി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജനലുകള്‍ തുറക്കാന്‍ കഴിയാത്ത ഗുലാം നബി ആസാദിന് ഇതോടെ ആശ്വാസമായിരിക്കുകയാണ്. ജനാല തുറക്കരുതെന്ന കീഴ്‌ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 

സ്വന്തം സ്വകാര്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് ഒരാളുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാത്രമല്ല ജനലുകളില്‍ കര്‍ട്ടന്‍ ഇട്ടാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. മധ്യ കശ്മീരിലെ ബുദ്ഗാമിലെ യാരിഖ ഗ്രാമത്തിലെ താമസക്കാരനായ ഷാ അയല്‍വാസിയേക്കാള്‍ അല്‍പ്പം ഉയരമുള്ള തന്റെ ഭൂമിയില്‍ ഒരു വീട് നിര്‍മ്മിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഷായുടെ അയല്‍വാസിയായ അബ്ദുള്‍ ഗനി ഷെയ്ഖ് ബുഡ്ഗാമിലെ ഒരു പ്രാദേശിക കോടതിയെ സമീപിച്ചു. ഷായുടെ വീടിന്റെ ജനാലകള്‍ തന്റെ വസ്തുവിന്റെ വശത്തേക്ക് തുറക്കുന്ന രീതിയിലാണെന്നും ഇത് തങ്ങളുടെ സ്വകാര്യതയെ ഹനിക്കുമെന്നും അബ്ദുള്‍ ഗനി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. 

ഷായുടെ വീടിന്റെ മേല്‍ക്കൂര അദ്ദേഹത്തിന്റെ വീടിന്റെ ദിശയിലായതിനാല്‍ അദ്ദേഹത്തിന്റെ വസ്തുവകകളിലേക്ക് മഞ്ഞ് വീഴാന്‍ ഇടയാക്കും. പൈപ്പില്‍ നിന്നും തന്റെ വസ്തുവിലേക്ക് വെള്ളം ഒഴുകുന്ന രീതിയിലാണ് ഉള്ളത് തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉണ്ടായിരുന്നു. 2018ല്‍, ട്രയല്‍ കോടതി ഷെയ്ഖിന്റെ ഹര്‍ജി അംഗീകരിക്കുകയും അദ്ദേഹത്തിന് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തന്റെ വീടിന്റെ നിര്‍മ്മാണം തുടരാന്‍ ഷായെ അനുവദിച്ചു, എന്നാല്‍ ഷെയ്ഖിന്റെ വസ്തുവിന് നേരെ ജനാലകള്‍ തുറക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com